Skip to main content

ജില്ലാതല പ്രവേശനോത്സവം തലയോലപ്പറമ്പിൽ

ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം രാവിലെ 9.30ന് തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിക്കും. മോഡൽ ഇൻക്ലൂസിവ് സ്‌കൂൾ ഉദ്ഘാടനം സി.കെ. ആശ എം.എൽ.എ. നിർവഹിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും.
മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ജില്ലാ പഞ്ചായത്തംഗം ടി. എസ്. ശരത്ത്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. രഞ്ജിത്ത് എന്നിവർ ചേർന്ന് നിർവഹിക്കും. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ ഡയറി പ്രകാശനം ചെയ്യും. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജിമോൾ വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം നടത്തും. ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി,  തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനി ചെള്ളാങ്കൽ, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഞ്ജു ഉണ്ണികൃഷ്ണൻ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തംഗം ശ്രുതി ദാസ്,  തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തംഗം ഷിജി വിൻസന്റ്, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, കോട്ടയം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. ഗിരിജ, കോട്ടയം വി.എച്ച്.സ്.ഇ. അഡീഷണൽ ഡയറക്ടർ ലിസി ജോസഫ്, സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ്, ഡയറ്റ് പ്രിൻസിപ്പൽ മിനി ബെഞ്ചമിൻ, കൈറ്റ് ജില്ലാ കോ- ഓർഡിനേറ്റർ കെ.ബി. ജയശങ്കർ, പി. രഞ്ജിത്ത്, വൈക്കം എ.ഇ.ഒ.: എ.ആർ. സുനിമോൾ, വൈക്കം ബ്ലോക്ക് പ്രോഗ്രാം കോ- ഓർഡിനേറ്റർ കെ. ഡി. മമിത, എ.ജെ. ജോൺ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എസ്. ശ്രീലത, തലയോലപ്പറമ്പ് എൽ.പി. സ്‌കൂൾ ഹെഡ്മിസ്ട്രസ് എൽ. ബിന്ദു, പി.ടി.എ. പ്രസിഡന്റ് എം. എസ്. തിരുമേനി, സ്‌കൂൾ മാനേജ്മെന്റ് കമ്മറ്റി ചെയർമാൻ ആന്റണി കളമ്പൂക്കാടൻ, പി.ടി.എ. വൈസ് പ്രസിഡന്റ് ടി.എസ്. താജു, സ്വാഗതസംഘം കൺവീനർ സി. മായാദേവി എന്നിവർ പങ്കെടുക്കും.

date