Skip to main content

മാലിന്യമുക്ത- നവകേരളം ക്യാമ്പയിന്‍ അവലോകന യോഗം നടത്തി

കോട്ടയം : മാലിന്യമുക്തം - നവകേരളം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ്  അംഗങ്ങളുടെ അവലോകനം യോഗം ചേര്‍ന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍  ബിനു ജോണിന്റെ അധ്യക്ഷതയില്‍  ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലെ ഹരിതകര്‍മ്മസേനാംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

യൂസര്‍ ഫീ ശേഖരണത്തില്‍ ജില്ലയ്ക്ക് സംസ്ഥാനതലത്തില്‍ ആറാം സ്ഥാനമാണുള്ളത്.  50 ശതമാനത്തില്‍   താഴെ ഫീ ശേഖരിച്ചിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകപരിശോധനയ്ക്ക് വിധേയമാക്കും. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ ജോലി തടസപ്പെടുത്തുന്നതരത്തില്‍ ഹരിതകര്‍മ്മ സേനയെ മറ്റു ജോലികള്‍ക്ക് ചുമതലപ്പെടുത്തരുത്. ഹരിതസഭ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. ഇതുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണസ്ഥാപന പ്രസിഡന്റ്, സെക്രട്ടറി, നോഡല്‍ ഓഫീസര്‍, കണ്‍സോര്‍ഷ്യം ഭാരവാഹികള്‍, ബ്ലോക്കുതല ഫെസിലിറ്റേഷന്‍ ടീം എന്നിവരെ പങ്കെടുപ്പിച്ച് ഇന്ന് (ജൂണ്‍ ഒന്ന്) പ്രത്യേക യോഗം ചേരും.
മാലിന്യ സംസ്‌കരണ പദ്ധതി രൂപീകരണത്തിലെ പുരോഗതി, ആര്‍. ആര്‍.എഫ്, എം. സി.എഫ്, മിനി എം. സി.എഫ് എന്നിവയുടെ നിലവിലെ അവസ്ഥ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സിദ്ദിഖ്, ജില്ലാ കാമ്പയിന്‍ കോ- ഓര്‍ഡിനേറ്റര്‍ റ്റി.പി ശ്രീശങ്കര്‍, ശുചിത്വ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ബെവിന്‍ ജോണ്‍, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ നോബിള്‍ സേവ്യര്‍ ജോസ്,  കെ.എസ്.ഡബ്ല്യു.എം.പി. ഡെപ്യൂട്ടി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റീനു ചെറിയാന്‍, രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാന്‍ സി. ഡി.ഇ പ്രിയങ്ക പ്രകാശ്, ഹരിത കേരള മിഷന്‍ പ്രതിനിധി സി.എ. ഷംല, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ സഞ്ജു വര്‍ഗീസ്, കുടുംബശ്രീ മിഷന്‍ ബ്ലോക്ക് കോ- ഓര്‍ഡിനേറ്റര്‍ മഹില്‍ എന്നിവര്‍ പങ്കെടുത്തു.

date