Skip to main content

എന്റെ കേരളം പ്രദർശന-വിപണനമേള മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

കോട്ടയം: എന്റെ കേരളം പ്രദർശന-വിപണന മേളയോടനുബന്ധിച്ച് ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാതല സംഘാടക സമിതിയും ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമത്തിലെ മികച്ച റിപ്പോർട്ടറായി സരിത കൃഷ്ണനും (ജനയുഗം) മികച്ച ന്യൂസ് ഫോട്ടോഗ്രാഫറായി ശ്രീകുമാർ ആലപ്രയും (കേരള കൗമുദി) ദൃശ്യമാധ്യമത്തിലെ മികച്ച റിപ്പോർട്ടറായി സനോജ് സുരേന്ദ്രനും (കൈരളി ടിവി) മികച്ച കാമറാമാനായി അനിൽ ആലുവയും (എ.സി.വി. ന്യൂസ്) അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടതായി ജില്ലാ കളക്ടർ ഡോ. പി. കെ. ജയശ്രീ അറിയിച്ചു. അച്ചടി മാധ്യമത്തിലെ സമഗ്രകവറേജിനുള്ള ഒന്നാം സ്ഥാനം ദേശാഭിമാനിയും രണ്ടാം സ്ഥാനം ജനയുഗവും നേടി. ദൃശ്യമാധ്യമ രംഗത്തെ മികച്ച കവറേജിനുള്ള ഒന്നാം സ്ഥാനം എ.സി.വി. ന്യൂസും രണ്ടാം സ്ഥാനം ദൃശ്യ ന്യൂസും മൂന്നാം സ്ഥാനം കൈരളി ടിവിയും നേടി. ഫലകവും സർട്ടിഫിക്കറ്റുമാണ് പുരസ്‌കാരം.
ഐ- പി.ആർ.ഡി. മുൻ ഡെപ്യൂട്ടി ഡയറക്ടർ പി.ആർ. റോയ്, വിവര-വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം മുൻ അസിസ്റ്റന്റ് ഡയറക്ടറും ദൂരദർശൻ മുൻ ന്യൂസ് എഡിറ്ററുമായ വി.എം. അഹമ്മദ്, കേരള മീഡിയ അക്കാദമി ഫോട്ടോ ജേണലിസം കോഴ്സ് കോ-ഓർഡിനേറ്റർ ലീൻ തോബിയാസ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്.
 

date