Skip to main content

കൺസീലിയേഷൻ ഓഫീസർ പാനലിലേക്ക് അഭിമുഖം

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള കൺസീലിയേഷൻ ഓഫീസർമാരുടെ നിലവിലെ പാനൽ പുതുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, നെയ്യാറ്റിൻകര, ചിറയിൻകീഴ്, വർക്കല  താലൂക്കുകളിലെ സന്നദ്ധസേവന തത്പരരായ വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ, മധ്യസ്ഥം/ അനുരഞ്ജനം എന്നിവ നടത്തി പ്രശ്‌ന പരിഹാരം കണ്ടെത്തുന്നതിന് സമർത്ഥരും സന്നദ്ധരും ആയിരിക്കണം. രക്ഷകർത്താക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള നിയമം 2007 സംബന്ധിച്ചും അനുബന്ധ നിയമങ്ങളെക്കുറിച്ചുമുള്ള അറിവ്, അംഗീകൃത സന്നദ്ധ സംഘടനകളിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം എന്നിവയുണ്ടായിരിക്കണം. മുതിർന്ന പൗരന്മാരുടെ ക്ഷേമം, ദാരിദ്ര നിർമാർജ്ജനം, സ്ത്രീ ശാക്തീകരണം, സാമൂഹ്യക്ഷേമം, ആരോഗ്യപരിപാലനം എന്നിവ കൈകാര്യം ചെയ്യുന്ന സന്നദ്ധസംഘടനകളിൽ പ്രവർത്തിക്കുന്നവർക്ക് മുൻഗണന ഉണ്ടായിരിക്കും. നിലവിലെ കൺസീലിയേഷൻ പാനലിലുള്ളവർക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം തിരുവനന്തപുരം കളക്ടറേറ്റിലെ റവന്യൂ ഡിവിഷണൽ ഓഫീസിൽ ജൂൺ 17 രാവിലെ 11ന് ഹാജരാകണമെന്ന് മെയിന്റനൻസ് ട്രൈബ്യൂണൽ പ്രിസൈഡിംഗ് ഓഫീസർ കൂടിയായ സബ് കളക്ടർ അറിയിച്ചു.

date