Skip to main content

പട്ടികജാതി-പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

 

പട്ടികജാതി/വര്‍ഗ്ഗക്കാരായ യുവതീ യുവാക്കള്‍ക്ക് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്‌സായ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് അക്കൗണ്ടിംഗ് അസോസിയേറ്റ്‌സില്‍ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നു. ജൂലായ് 1ന്  ആരംഭിക്കുന്ന കോഴ്‌സിന് 18നും 30 നും ഇടയില്‍ പ്രായമുള്ള 12-ാം ക്ലാസോ അതിനു മുകളിലോ പാസ്സായവരും വാര്‍ഷിക വരുമാനം മൂന്നുലക്ഷത്തില്‍ കവിയാത്തവരുമായവര്‍ക്ക്  ചേരാം. പ്രതിമാസം 1000 രൂപ സ്‌റ്റൈപ്പന്റും മറ്റു പഠനസാമഗ്രികളും സൗജന്യമായി നല്‍കും. കലൂരിലെ റിസര്‍വ്വ് ബാങ്കിനു സമീപമുള്ള എം.ഇ.എസ് കള്‍ച്ചറല്‍ കോംപ്ലക്‌സിന്റെ 3-ാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളേഡ്ജ് സെന്ററില്‍ ആണ് കോഴ്‌സ് നടത്തുന്നത്.

താല്‍പര്യമുള്ളവര്‍ ജൂണ്‍ 24ന് മുന്‍പ് താഴെ പറയുന്ന രേഖകളുടെ കോപ്പി സഹിതം കെല്‍ട്രോണ്‍ സെന്ററില്‍  നേരിട്ട് ഹാജരാകാണം.
 1) എസ്എസ്എല്‍ഡി, 2) പ്ലസ് ടു, 3) വരുമാന സര്‍ട്ടിഫിക്കറ്റ്, 4) ജാതി സര്‍ട്ടിഫിക്കറ്റ്, 5) ആധാര്‍ കാര്‍ഡ്, 6) എംപ്ലോയ്‌മെന്റ് കാര്‍ഡ്, 7) രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, 8) ബാങ്ക് പാസ്സ്ബുക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2971400/8590605259

date