Skip to main content

വെങ്ങോല സര്‍വീസ് സഹകരണ ബാങ്ക്  ഇനി സൂപ്പര്‍ ഗ്രേഡ് ബാങ്ക് 

 

പ്രഖ്യാപനം നിയമസഭ സ്പീക്കര്‍ നിര്‍വഹിക്കും

 

വെങ്ങോല സര്‍വീസ് സഹകരണ ബാങ്ക് സൂപ്പര്‍ ഗ്രേഡ് ബാങ്കായി ഉയര്‍ത്തിയതിന്റെ  ഔദ്യോഗിക പ്രഖ്യാപനവും ബാങ്ക് പോഞ്ഞാശ്ശേരിയില്‍ ആരംഭിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനവും നടത്തുന്നു. ജൂണ്‍ രണ്ടിന് (വെള്ളി) രാവിലെ 10 ന് പോഞ്ഞാശ്ശേരി കനാല്‍ ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം നിയമസഭ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ നിര്‍വഹിക്കും.

തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുക, കുടിശ്ശിക തോത് 15 ശതമാനത്തില്‍ താഴെയാകുക തുടങ്ങി പ്രവര്‍ത്തന മികവിന്റെ ഏഴു മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ബാങ്കിനെ സൂപ്പര്‍ ഗ്രേഡായി ഉയര്‍ത്തുന്നത്.

ചടങ്ങില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. അധ്യക്ഷത വഹിക്കും. ആദ്യ വില്‍പ്പന ബെന്നി ബഹന്നാന്‍ എം.പി യും ഉപഹാര സമര്‍പ്പണം പി.വി. ശ്രീനിജിന്‍ എം.എല്‍.എ യും നിര്‍വഹിക്കും. ചടങ്ങില്‍ രാഷ്ട്രീയ -സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

date