Skip to main content

കൂടിക്കാഴ്ച നാളെ (ജൂൺ 2)

മൃഗസംരക്ഷണ വകുപ്പിന് കീഴിൽ പഴയന്നൂർ ബ്ലോക്കിൽ മൊബൈൽ വെറ്ററിനറി യൂണിറ്റുവഴി ഉച്ചയ്ക്ക് ഒരുമണി മുതൽ രാത്രി എട്ടുമണിവരെ മൃഗചികിത്സാ സേവനം നൽകുന്നതിന് ഒരു വെറ്ററിനറി ഡോക്ടർ, ഒരു പാരാവെറ്റ് എന്നിവരെ താത്ക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. നിയമനം 90 കുറഞ്ഞ ദിവസത്തേയ്ക്കായിരിക്കും. വെറ്ററിനറി സർജനായി നിയമിക്കപ്പെടുന്നതിനുളള യോഗ്യത വെറ്ററിനറി സയൻസിൽ ബിരുദം ,വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ.

പാരാവെറ്റായി നിയമിക്കപ്പെടുന്നതിലേയ്ക്കുളള ഉദ്യോഗാർത്ഥികൾ വിഎച്ച്എസ്ഇ പാസായവരും കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസിൽ നിന്നും വെറ്ററിനറി ലബോറട്ടറി ടെക്നിക്സ് ഫാർമസി ആൻഡ് നേഴ്സിങ്ങ് വെറ്ററിനറി സ്റ്റൈപ്പൻഡോടു കൂടി പരിശീലനം ലഭിച്ചവരും ആയിരിക്കണം. യോഗ്യതയുളളവരുടെ അഭാവത്തിൽ വി എച്ച് എസ് സി ലൈവ് സ്റ്റോക്ക് മേനേജ്മെന്റ് വിഎച്ച് എസ് സി ഇൻ നാഷണൽ സ്കിൽ ക്യാളിഫിക്കേഷൻ ഫ്രെംവർക്ക് (എൻഎസ്ക്യൂഎഫ്) ബേയ്സ് കോഴ്സ് ഇൻ ഡയറി ഫാർമർ എന്റർപ്രനർ (ഡിഎഫ്ഇ) സ്മോൾ പോൾട്രി ഫാർമർ യോഗ്യതയുളളവരേയും പരിഗണിക്കും. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് അഭിലഷണീയ യോഗ്യത.

താത്പര്യമുളളവർ തൃശ്ശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നാളെ ജൂൺ 2ന് രാവിലെ 10.30 മണിയ്ക്ക് രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരകണം. ഫോൺ 0487 2361216.

date