Skip to main content

തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് - എസ്.ഒ.പി  പ്രകാശനം ചെയ്തു

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ സാധാരണ പ്രവർത്തന നടപടിക്രമങ്ങൾ [സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസ്യൂഡ്വർ (എസ്.ഒ.പി)] സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ കമ്മീഷൻ സെക്രട്ടറി എ. സന്തോഷിനു നൽകി പ്രകാശനം ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ സർക്കാർതിരഞ്ഞെടുപ്പ് കമ്മീഷൻ,  ഉദ്യോഗസ്ഥർ തുടങ്ങിയവർ നിർവഹിക്കേണ്ട വിവിധ പ്രവർത്തനങ്ങളുടെ സംക്ഷിപ്തമാണ് എസ്.ഒ.പിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾതിരഞ്ഞെടുപ്പ് അനന്തര പ്രവർത്തനങ്ങൾ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായാണ് എസ്.ഒ.പി തയ്യാറാക്കിയത്. തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനം മുതൽ മുഴുവൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള പഞ്ചായത്ത് രാജ്കേരള മുനിസിപ്പാലിറ്റി നിയമങ്ങളിലെ പ്രസക്ത വകുപ്പുകളും ചട്ടങ്ങളും കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങളും സൂചകങ്ങളായി ചേർത്തിട്ടുണ്ട്.

സുഗമവും സുതാര്യവുമായ തദ്ദേശതിരഞ്ഞെടുപ്പിന് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയപാർട്ടികൾക്കും പൊതുജനങ്ങൾക്കും  സഹായകരമാകുന്ന രീതിയിലാണ് എസ്.ഒ.പി തയ്യാറാക്കിയിട്ടുള്ളത്.

പി.എൻ.എക്‌സ്. 2454/2023

date