Skip to main content

തലവേദനക്കും കുട്ടികളിലെ കാഴ്ചക്കുറവിനും പ്രത്യേക ചികിത്സ

 

തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രിയിലെ ശാലാകൃതന്ത്ര വിഭാഗത്തിൽ തലവേദനക്കും കുട്ടികളിലെ കാഴ്ചക്കുറവിനും പ്രത്യേക ചികിത്സ ഉണ്ടായിരിക്കുന്നതാണെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.

എല്ലാ ശനിയാഴ്ചകളിലുമാണ് കുട്ടികളിലെ കാഴ്ചക്കുറവിനുള്ള ചികിത്സ നടക്കുന്നത്. താൽപര്യമുള്ളവർ ശനിയാഴ്ചകളിൽ ഉച്ചക്ക് 12 മുതൽ മൂന്ന് വരെ ആറാം നമ്പർ ഒ.പിയിൽ എത്തണം. 

എല്ലാ ബുധനാഴ്ചയും ഉച്ചക്ക് രണ്ട് മുതൽ മൂന്ന്  വരെയാണ് തലവേദനക്കുള്ള പ്രത്യേക ചികിത്സ നടത്തുന്നത്.  8075726071, 8547024291 എന്ന നമ്പറുകൾ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. ചികിത്സ സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

date