Skip to main content

നിര്‍മ്മാണ മേഖലയിലെ കയറ്റിറകൂലി പുതുക്കി നിശ്ചയിച്ചു

 

ജില്ലയില്‍ നിര്‍മ്മാണ മേഖലയിലെ കയറ്റിറക്ക് കൂലി പുതുക്കി നിശ്ചയിച്ചു. ജില്ല ലേബര്‍ ഓഫീസര്‍ വി.കെ. നവാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കൂലി പുതുക്കി നിശ്ചയിച്ചത്. ജൂണ്‍ ഒന്ന് മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. രണ്ട് വര്‍ഷമാണ് കരാറിന്റെ കാലാവധി. 

യോഗത്തില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് തര്‍ക്ക പരിഹാര കമ്മിറ്റിയും  രൂപീകരിച്ചു. 

തൊഴിലാളിസംഘടനകളെ പ്രതിനിധാനം ചെയ്ത് കെ.എം അഷ്റഫ്, പി.എസ് സതീഷ്, പി.ആര്‍ സൈമണ്‍, സി.വി ശശി, പി.പി അലിയാര്‍, ഇ.എ അഷ്റഫ്, പി.കെ കുഞ്ഞഹമ്മദ്, അരുണ്‍ ഗോപി, വി.കെ അനില്‍ കുമാര്‍, പി.എം ലത്തീഫ് എന്നിവരും തൊഴിലുടമകളെ പ്രതിനിധീകരിച്ച് ബി. ചന്ദ്ര മോഹന്‍, എസ്. സുനില്‍കുമാര്‍, ടി. മിജുലാല്‍, സി.പി നാസര്‍, ലീസണ്‍ പൗലോസ്, പി.ഐ ബുഹാരി, വി.വി തങ്കച്ചന്‍, കെ.യു അലിയാര്‍, ജിതിന്‍ സുധാകൃഷ്ണന്‍, കെ.എസ് അനില്‍ കുമാര്‍, വി.ജി ജോസ് എന്നിവരും പങ്കെടുത്തു.

date