Skip to main content

ബൈസിക്കിള്‍ റാലി സംഘടിപ്പിക്കും

 

ലോക ബൈസിക്കിള്‍ ദിനാചരണത്തിന്റെ ഭാഗമായി ജനകീയ ആരോഗ്യകേന്ദ്രം നരിയമ്പാറ, മന്നം മെമ്മോറിയല്‍ സ്‌കൂള്‍ നരിയമ്പാറ, റോട്ടറി ക്ലബ് കട്ടപ്പന എന്നിവയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 2 ന് രാവിലെ 10ന് ബൈസിക്കിള്‍ റാലി സംഘടിപ്പിക്കും. സൈക്കിള്‍ ഫോര്‍ ഹെല്‍ത്ത് എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. വര്‍ധിച്ചു വരുന്ന ജീവിത ശൈലീരോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും ശാരീരികക്ഷമത വര്‍ധിപ്പിക്കുന്നതിനും മാനസികാരോഗ്യത്തിനും പരിസ്ഥിതിസൗഹൃദ യാത്രകള്‍ക്കും സൈക്ലിങ് ശീലമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. മന്നം മെമ്മോറിയല്‍ സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഫ്‌ളാഗ് ഓഫ് ചെയ്യും. ദിനാചരണത്തോടനുബന്ധിച്ച് സ്‌കൂള്‍ കുട്ടികള്‍ക്ക് പരിശീലനത്തിനുളള സൈക്കിള്‍ കട്ടപ്പന റോട്ടറി ക്ലബ് സംഭാവനയായി നല്‍കും.

date