Skip to main content
തെക്കുംകര ഗ്രാമപഞ്ചായത്തിലെ മേപ്പാടം പുതിയ അങ്കണവാടി കെട്ടിടം സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു

തെക്കുംകര മേപ്പാടം സ്മാർട്ട് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

തെക്കുംകര ഗ്രാമപഞ്ചായത്തിലെ മേപ്പാടം വാർഡിലെ 96 നമ്പർ പുതിയ അങ്കണവാടി കെട്ടിടം സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.

 എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ ചിലവഴിച്ചാണ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സ്മാർട്ട് അങ്കണവാടി നിർമ്മിച്ചിരിക്കുന്നത്. സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടിയിരുന്ന അങ്കണവാടി പ്രവർത്തനത്തിന് ശാശ്വത പരിഹാരമാവുകയാണ് പുതിയ കെട്ടിടം. കുരുന്നുകളുടെ പഠനത്തിനും വിനോദത്തിനുമുതകുന്ന അടിസ്ഥാന സൗകര്യങ്ങളും ക്ലാസ് റൂം, കളിസ്ഥലം, അടുക്കള, ബാത്റൂം തുടങ്ങിയവയും സ്മാർട്ട്‌ അങ്കണവാടി കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. പന്ത്രണ്ടാം വാർഡിലെ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ ആദരിക്കുന്ന ചടങ്ങും നടന്നു.

 തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുനിൽകുമാർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഇ ഉമാലക്ഷ്മി, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സി വി സുനിൽകുമാർ, ഐസിഡിഎസ് സൂപ്പർവൈസർ ഡോണ വിജയൻ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ സബിത സതീഷ്, പി ആർ രാധാകൃഷ്ണൻ, വി സി സജീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു കൃഷ്ണൻ, പഞ്ചായത്ത് മെമ്പർമാരായ എ ആർ കൃഷ്ണൻകുട്ടി, കെ രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

date