Skip to main content

ഇന്ററാക്റ്റീവ് ടച്ച്‌ ഫ്ലാറ്റ് പാനൽ വിതരണോദ്ഘാടനം നിർവഹിക്കും

ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 15 സ്കൂളുകൾക്ക് പ്രത്യേകം സജ്ജീകരിച്ച ഇന്ററാക്റ്റീവ് ടച്ച്‌ ഫ്ലാറ്റ് പാനൽ  വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം പി ബാലചന്ദ്രൻ എംഎൽഎ ഇന്ന് (ജൂൺ 2) രാവിലെ 10ന് അയ്യന്തോൾ ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നിർവഹിക്കും.

മേയർ എം കെ വർഗീസ് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ മുഖ്യാതിഥിയാകും. ജനപ്രതിനിധികളും വിദ്യാഭ്യാസമേഖലയിലെ പ്രമുഖരും പങ്കെടുക്കും.
 
ജില്ലയുടെ ചുമതല ഏറ്റെടുത്ത ഉടൻ അധ്യയന വർഷ സമ്മാനമായി കലക്ടർ വി ആർ കൃഷ്ണ തേജ  വിദ്യാർത്ഥികൾക്കായ് 65 ഇഞ്ച് വലിപ്പമുള്ള ഇന്ററാക്ടീവ് സ്മാര്‍ട്ട്  ടിവി നൽകുമെന്ന് പറഞ്ഞിരുന്നു. ടിടികെ പ്രെസ്റ്റീജ് എന്ന സ്ഥാപനത്തിന്റെ സാമ്പത്തിക പിന്തുണയോട് കൂടിയാണ് ടിവി നൽകുന്നത്. വിദ്യാർത്ഥികൾക്ക് പഠനം എളുപ്പവും രസകരവുമാക്കാന്‍ ഈ സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ വഴി സാധിക്കും.

date