Skip to main content
ഒല്ലൂക്കര 45-ാം നമ്പർ അങ്കണവാടി കെട്ടിടം തൃശ്ശൂർ എം പി ടി എൻ പ്രതാപൻ ഉദ്ഘാടനം നിർവഹിക്കുന്നു

അത്യാധുനിക സൗകര്യങ്ങളോടെ ഒല്ലൂക്കര 45-ാം നമ്പർ അങ്കണവാടി

നിർമ്മാണം പൂർത്തിയാക്കിയ ഒല്ലൂക്കര 45-ാം നമ്പർ അങ്കണവാടി കെട്ടിടം ടി എൻ പ്രതാപൻ എംപി ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ കോർപ്പറേഷൻ ഒല്ലൂക്കര 15-ാം ഡിവിഷനിലെ അങ്കണവാടി കെട്ടിടമാണ് നാടിനുസമർപ്പിച്ചത്. 25 ലക്ഷം രൂപ ചെലവഴിച്ചുകൊണ്ട് ആധുനിക സൗകര്യങ്ങളോടെ എയർ കണ്ടീഷൻ ചെയ്ത അങ്കണവാടി കെട്ടിടമാണ് തുറന്നത്. കുട്ടികളുടെ ഹൃദയം കവരുന്ന ചുവർ ചിത്രങ്ങൾ അടക്കം അതിമനോഹരമായാണ് നിർമ്മിച്ചത്. 

തൃശ്ശൂർ കോർപ്പറേഷൻ മേയർ എം കെ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി മേയർ എം എൽ റോസി മുഖ്യാതിഥിയായി. കൗൺസിലർമാരായ ഷീബ ബാബു, ലാലി ജെയിംസ്, എഞ്ചിനീയർ ശ്രീജിത്ത് ടി ജി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ ഗോപാലകൃഷ്ണൻ, വി. ഗോപാലകൃഷ്ണൻ, ഷിജിൽ, കെ ജി സുന്ദർരാജ്, ടി അനിൽകുമാർ, അങ്കണവാടി അധ്യാപിക അനിത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date