Skip to main content

ഭിന്നശേഷി കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി

സമഗ്ര ശിക്ഷ കേരളം ബി.ആര്‍.സി. ചെങ്ങന്നൂരിന്റെ ആഭിമുഖ്യത്തില്‍ ഓട്ടിസം സെന്ററിലെ  ഭിന്നശേഷിക്കാരായ 40 ഓളം കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പഠനോപകരണ വിതരണം ബുധനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു ഉദ്ഘാടനം ചെയ്തു. 

ചെങ്ങന്നൂര്‍ ഇന്നര്‍വെല്‍ ക്ലബ്, സുമനസ്സുകളുടെ കൂട്ടായ്മ എന്നിവര്‍ ചേര്‍ന്നാണ് പഠനോപകരണങ്ങള്‍ സമാഹരിച്ചത്. സ്‌കൂള്‍ ബാഗ്, ബുക്കുകള്‍, പേന, പെന്‍സില്‍, തുടങ്ങിയവയാണ് കുട്ടികള്‍ക്ക് വിതരണം ചെയ്തത്. ചടങ്ങില്‍ ജി. കൃഷ്ണകുമാര്‍, പ്രവീണ്‍ വി. നായര്‍, കെ. ബൈജു, റെനി ജോര്‍ജ്, സാറാമ്മ മാമന്‍, സുരേഷ് കുമാര്‍, മീനു അലക്‌സാണ്ടര്‍ എന്നിവര്‍ പങ്കെടുത്തു.
 

date