Skip to main content

നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ 10ന്

നിയമസേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്കുകളിലെ കോടതി ആസ്ഥാനങ്ങളില്‍ ജൂണ്‍ 10ന് ലോക് അദാലത്ത് സംഘടിപ്പിക്കും. കോടതിയുടെ പരിഗണനയിലുള്ള ഒത്തുതീര്‍പ്പാക്കാവുന്ന കേസുകള്‍, പൊന്നും വില നഷ്ടപരിഹാര വിധി നടത്തുന്ന കേസുകള്‍, ഇതുവരെ കോടതിയുടെ പരിഗണനയ്ക്ക് വരാത്ത ബാങ്ക് വായ്പ കുടിശിക തര്‍ക്കങ്ങള്‍, രജിസ്‌ട്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട ഭൂമി ന്യായവില അണ്ടര്‍വാല്യൂവേഷന്‍ തര്‍ക്കങ്ങള്‍, വാഹനാപകട നഷ്ടപരിഹാര കേസുകള്‍, വ്യക്തി തര്‍ക്കങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, മറ്റു സേവനദാതാക്കള്‍ എന്നിവര്‍ക്കെതിരെയുള്ള പരാതികള്‍, പി എല്‍ പികള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും.

 

ലോക് അദാലത്തുമായി ബന്ധപ്പെട്ട പിഴ അടച്ച് തീര്‍ക്കാവുന്ന കേസുകള്‍ക്കായി ജില്ലയിലെ മജിസ്‌ട്രേറ്റ് കോടതികളില്‍ പ്രത്യേക സിറ്റിങ് ക്രമീകരിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് അതത് കോടതികളുമായും, താലൂക്ക് കേന്ദ്രങ്ങളിലെ അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് അതത് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസുമായും ബന്ധപ്പെടാം. ഫോണ്‍: 8848244029(കൊല്ലം), 8075670019(കൊട്ടാരക്കര), 9446557589 (കരുനാഗപ്പള്ളി), 8547735958(പത്തനാപുരം), 9447303220(കുന്നത്തൂര്‍).

date