Skip to main content

മാലിന്യമുക്തം നവകേരളം: ജൂൺ അഞ്ചിന് തദ്ദേശ സ്ഥാപനങ്ങളിൽ ഹരിതസഭ

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജൂൺ 5ന് ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ഹരിതസഭ സംഘടിപ്പിക്കുന്നു. മാർച്ച് 15 മുതൽ ജൂൺ 1 വരെ ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങളുടെ അവലോകനവും വിലയിരുത്തലുമാണ് ഹരിത സഭയുടെ ഭാഗമായി നടക്കുക.ജില്ലയിലെ ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലും 2024 മാർച്ചോടുകൂടി മാലിന്യമുക്തമാക്കുന്നതിനും ഇതിന്റെ ഭാഗമായി നവംബർ 30 വരെയുള്ള ഹ്രസ്വകാല ലക്ഷ്യവും 2024 മാർച്ച് 31 നുള്ളിൽ പൂർത്തിയാക്കേണ്ട ദീർഘകാല ലക്ഷ്യങ്ങളും കൈവരിക്കുന്നതിനുമാണ് ഹരിതസഭ ലക്ഷ്യമിടുന്നത്. ഹരിതസഭയ്ക്ക് പുറമെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും അതുവരെ നടന്ന മാലിന്യ മുക്ത പ്രവർത്തനങ്ങളുടെ സമഗ്രമായ റിപ്പോർട്ട് ഹരിത സഭയിൽ അവതരിപ്പിക്കും. ഹരിത സഭയിൽ തയ്യാറാക്കുന്ന റിപ്പോർട്ടുകൾ ജനകീയ ഓഡിറ്റിങ്ങിന് വിധേയമാക്കുന്നതുമാണ്. മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ആസൂത്രണവും ഹരിത സഭയിൽ പ്രഖ്യാപിക്കും.

date