Post Category
കാലവര്‍ഷം : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി
ജില്ലയില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് കളക്‌ടറേറ്റിലെത്തി വിലയിരുത്തി. ക്യാമ്പുകളില്‍ ആവശ്യമായ ഭക്ഷണ സാധനങ്ങളും മരുന്നും വസ്‌ത്രവും വെള്ളവും എത്തിക്കാനും എല്ലാ വകുപ്പുകളും പൂര്‍ണ്ണ സജ്ജമായിരിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഏതു സന്ദര്‍ഭങ്ങളിലും സഹായമെത്തിക്കുന്ന കാര്യത്തില്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്‌ടര്‍ ടി.വി.അനുപമ, സബ് കളക്‌ടര്‍ ഡോ.രേണുരാജ്, അസി.കളക്‌ടര്‍ പ്രേംകൃഷ്‌ണന്‍ മറ്റ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. അഡ്വ.കെ. രാജന്‍ എം.എല്‍.എയും കണ്‍ട്രോള്‍ റൂമിലെത്തി കാര്യങ്ങള്‍ തിരക്കി നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്‌തു.
date
- Log in to post comments