Skip to main content

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി  മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്‌

ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന്‌ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്‌ ഇന്നലെ (ഓഗസ്റ്റ്‌ 16) കളക്‌ടറേറ്റില്‍ തന്നെയുണ്ടായിരിന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഒരു തടസ്സവും വരാതിരിക്കാന്‍ അദ്ദേഹം ഓരോ കാര്യവും ശ്രദ്ധിച്ച്‌ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. ജില്ലയുടെ വിവിധ ഭാഗങ്ങളിലുമുളള ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹം യഥാസമയം ഇടപെടുകയും ചെയ്യുന്ന കാഴ്‌ചയായിരുന്നു ഇന്നലെ കളക്‌ടറേറ്റില്‍. അത്‌ ഉദ്യോഗസ്ഥര്‍ക്ക്‌ എന്തെന്നില്ലാത്ത ഊര്‍ജ്ജം നല്‍കി.

date