Skip to main content

സാമൂഹികാഘാത പഠന റിപ്പോർട്ട്: വിദഗ്ധ സമിതിയിലേക്ക് അപേക്ഷിക്കാം

മലപ്പുറം ജില്ലയിലെ ഭൂമി ഏറ്റെടുക്കൽ പദ്ധതികളുമായി ബന്ധപ്പെട്ട്  സാമൂഹികാഘാത പഠനം വിലയിരുത്തൽ നടത്തുന്നതിനായി റീഹാബിലിറ്റേഷൻ എക്സ്പർട്ടിനെ തെരഞ്ഞെടുക്കുന്നു. സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ട് വിലയിരുത്തുന്നതിനായുള്ള വിദഗ്ധ സമിതിയിലേക്ക് പുനരധിവാസ പ്രവർത്തനങ്ങളിൽ വിദഗ്ധരായ സോഷ്യോളജി പ്രൊഫസർമാർക്ക് അപേക്ഷിക്കാം. ഈ മേഖലയിലുള്ള പ്രവൃത്തി പരിചയവും സാങ്കേതിക അറിവും തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം ജൂൺ 9 ന്  വൈകിട്ട് 5 മണിക്കകം ജില്ലാ കളക്ടർ, കളക്ടറേറ്റ്, മലപ്പുറം 676505 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കാം. കൂടുതൽ - വിവരങ്ങൾക്ക് 0483 - 2739581
 

date