Skip to main content
പള്ളം ബ്ലോക്ക് പഞ്ചായത്തിൽ നടന്ന പരിസ്ഥിതി ദിനാഘോഷം വൃക്ഷ തൈ നട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

പള്ളം ബ്ലോക്കിൽ പരിസ്ഥിതി ദിനാഘോഷം

കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ വൃക്ഷ തൈ നട്ട് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രജനി അനിൽ അധ്യക്ഷയായി. നെല്ലി, മാതളം, കണിക്കൊന്ന, പുളി തുടങ്ങിയ വൃക്ഷങ്ങളാണ് പഞ്ചായത്ത് അങ്കണത്തിൽ നട്ടത്.
ബ്ലോക്ക് അംഗം ഷീലമ്മ ജോസഫ്, വിജയപുരം ഗ്രാമപഞ്ചായത്തംഗം അജിത രതീഷ്, ബ്ലോക്ക് സെക്രട്ടറി ബി ഉത്തമൻ എന്നിവർ പങ്കെടുത്തു.

 

 

date