Skip to main content

കൊടിതോരണങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യണം: ജില്ലാതല മോണിറ്ററിംഗ് സമിതി

 

 ജില്ലയിലെ ദേശീയപാത അടക്കമുള്ള റോഡുകളിലും പൊതു ഇടങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സുകള്‍, ബോര്‍ഡുകള്‍, കൊടിമരങ്ങള്‍ ,മറ്റ് നിര്‍മ്മാണങ്ങള്‍ എന്നിവ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാതല മോണിറ്ററിംഗ് സമിതി നിര്‍ദേശിച്ചു. തദ്ദേശസ്ഥാപനങ്ങള്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ തദ്ദേശ സ്ഥാപനങ്ങളും സ്‌ക്വാര്‍ഡുകള്‍ രൂപീകരിച്ച് പരിശോധന നടത്തണം. അനധികൃതമായി ബോര്‍ഡുകള്‍ സ്ഥാപിക്കുകയോ നിര്‍മാണങ്ങള്‍ നടത്തുകയോ ചെയ്തിട്ടുള്ളവര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ അവ നീക്കം ചെയ്ത് പിഴ അടക്കമുള്ള നിയമം നടപടികളില്‍ നിന്ന് ഒഴിവാകണമെന്ന് സമിതി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ജില്ലാ തല മോണിറ്ററിംഗ് സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. റ്റി ബിനു അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസ്, തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടര്‍, നാഷണല്‍ ഹൈവേ പൊതുമരാമത്ത് എക്‌സിക്യട്ടീവ് എഞ്ചിനിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

date