Post Category
ധനസഹായം: അപേക്ഷ ജൂൺ 10വരെ
കോട്ടയം: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡ് അംഗങ്ങളുടെ കുട്ടികളിൽ ഈ വർഷം എൽ.കെ.ജി., ഒന്നാം ക്ലാസ് പ്രവേശനം നേടിയവർക്ക് പഠനനോപകരണങ്ങൾ വാങ്ങുന്നതിന് 500 രൂപ ധനസഹായം നൽകുന്നു. ക്ഷേമനിധി അംഗങ്ങൾ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം കുട്ടികൾ പ്രവേശനം നേടിയ സ്‌കൂളിൽ നിന്നു ലഭ്യമാക്കിയ സാക്ഷ്യപത്രം, ക്ഷേമനിധി അംഗത്വ കാർഡ്, ക്ഷേമനിധി പാസ്ബുക്കിന്റെ പണമടച്ച പേജുകൾ, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, ഇ ശ്രം കാർഡ് എന്നിവയുടെ പകർപ്പ് സഹിതം ജൂൺ 10 നകം ജില്ലാ ഓഫീസിൽ അപേക്ഷ നൽകണം.
date
- Log in to post comments