Skip to main content

കോളെജുകളില്‍ ഓണാഘോഷം മാറ്റിവെക്കണം: മന്ത്രി കെ.ടി ജലീല്‍

 

കോളെജുകളില്‍ നടത്താനിരുന്ന ഓണാഘോഷ പരിപാടികള്‍ പ്രളയക്കെടുതിയുള്ള പ്രത്യേക സാഹചര്യത്തില്‍ മാറ്റിവെക്കണമെന്ന് ഉന്നതവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ അറിയിച്ചു. സര്‍വകലാശാലകള്‍, കോളെജ്, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഓണാഘോഷ പരിപാടികള്‍ക്കായി സ്വരൂപിച്ച തുക ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വിനിയോഗിക്കണമെന്നും മന്ത്രി അറിയിച്ചു. നിലവില്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ പോലീസ്- പട്ടാളം- വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍- സര്‍ക്കാര്‍ സംവിധാനങ്ങള്‍- സന്നദ്ധ പ്രവര്‍ത്തകര്‍- പൊതുജനങ്ങള്‍ എന്നിവരെ ഏകോപിപ്പിച്ച് നടത്തുന്ന വിദ്യാര്‍ഥികള്‍ളുടെയും അധ്യാപകരുടെയും പങ്കാളിത്തമുണ്ടാവണമെന്നും മന്ത്രി വ്യക്തമാക്കി. 

date