Skip to main content

പാല്‍ ഉപഭോക്തൃ മുഖാമുഖം -  പാല്‍ പരിശോധന ഉപകരണങ്ങളുടെ സൗജന്യ വിതരണം

 

    ക്ഷീര വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 18 ന് രാവിലെ 10ന് ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ പാല്‍ ഉപഭോക്തൃ മുഖാമുഖം ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. മുഖ്യാതിഥിയായ കെ.വി. വിജയദാസ് എം.എല്‍.എ ഓണക്കാല പാല്‍ പരിശോധന ഉദ്ഘാടനം ചെയ്യും.  പാലക്കാട് നഗരസഭ വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍ പാല്‍ പരിശോധന ഉപകരണങ്ങളുടെ സൗജന്യ വിതരണോദ്ഘാടനം നിര്‍വഹിക്കും.  
    നഗരസഭ ചെയര്‍പേഴ്സന്‍ പ്രമീള ശശിധരന്‍ അധ്യക്ഷയാകുന്ന പരിപാടിയില്‍ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എ ബീന മുഖ്യ പ്രഭാഷണം നടത്തും. ക്ഷീര വികസന വകുപ്പ് ക്വാളിറ്റ് കണ്‍ട്രോള്‍ ഓഫീസര്‍ ജെ.എസ് ജയസുജീഷ്, സീനിയര്‍ ക്ഷീരവികസന ഓഫീസര്‍ ബ്രിന്‍സി മാണി എന്നിവര്‍ വിഷയാവതരണം നടത്തും.  ക്ഷീരവികസന വകുപ്പ് അസി. ഡയറക്ടര്‍ എ. അനുപമ, പി.ഡി.സി ബാങ്ക് ജനറല്‍ മാനെജര്‍ യു. ശ്രീനിവാസന്‍, കെ. അശോകന്‍, മോഹന്‍ദാസ് പാലാട്ട്, യു. സനില്‍കുമാര്‍, എം. ജയകൃഷ്ണന്‍, ആര്‍ ഗംഗാധരന്‍, എസ്.കെ ജയകാന്തന്‍, ബി.ആശ പങ്കെടുക്കും.

date