Skip to main content

ജില്ലയെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടും : ജില്ലാ ആസൂത്രണ സമിതി കുടിവെള്ള ക്ഷാമം, വരള്‍ച്ച പ്രശ്നം ചര്‍ച്ച ചെയ്യാന്‍ 13ന് പ്രത്യേക യോഗം

വരള്‍ച്ച രൂക്ഷമായ ജില്ലയെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ജില്ലാ ആസൂത്രണ സമിതിയില്‍ തീരുമാനം. ജില്ലയുടെ വിവിധ മേഖലകളില്‍ വരള്‍ച്ച രൂക്ഷമായിരിക്കുകയാണ്. സ്‌കൂളുകളിലും സ്ഥാപനങ്ങളിലും കുടിവെള്ളം ലഭിക്കാത്ത സാഹചര്യമുണ്ട്. പല കുടിവെളള സ്രോതസ്സുകളും വറ്റിവരണ്ടു. ഈ സാഹചര്യത്തിലാണ് ജില്ലയെ വരള്‍ച്ചാബാധിതമാക്കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നത്. ജില്ലയിലെ വരള്‍ച്ചാ പ്രശ്നവും കുടിവെള്ള ക്ഷാമവും ചര്‍ച്ച ചെയ്യാന്‍ ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ കെ.എസ്.ഇ.ബി, ഭൂജല വകുപ്പ്, വാട്ടര്‍ അതോറിറ്റി എന്നിവരുടെ യോഗം വിളിച്ചു. ജൂണ്‍ 13ന് രാവിലെ 10ന് ജില്ലാ ആസൂത്രണ സമിതി ഹാളിലാണ് യോഗം.

 

date