Skip to main content

പനത്തടി ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവേശനോത്സവം നടന്നു

പനത്തടി ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവേശനോത്സവം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് പ്രവേശനോത്സവം  ഉദ്ഘാടനം ചെയ്യ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം.കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.  കുട്ടികളും രക്ഷിതാക്കളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്ത  ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.പത്മകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം അരുണ്‍ രംഗത്ത്മല,  പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലതാഅരവിന്ദന്‍, സുപ്രിയ ശിവദാസ്, രാധകൃഷ്ണ ഗൌഡ, മറ്റ് ഭരണ സമിതി അംഗങ്ങള്‍, മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി എം.സുരേഷ് കുമാര്‍ സ്വാഗതവും, അസിസ്റ്റന്റ് സെക്രട്ടറി കെ.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

date