ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
MPLADS പുതുക്കിയ മാർഗരേഖ, പുതിയ ഫണ്ട് ഫ്ലോ സിസ്റ്റം എന്നിവയെക്കുറിച്ച് സംസ്ഥാന പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അരിന്ദം മോദക്, ജോയിന്റ് ഡയറക്ടർ രമ്യ പി എന്നിവർ പുതുക്കിയ മാർഗരേഖ, പുതിയ ഫണ്ട് ഫ്ലോ സിസ്റ്റം എന്നിവയെക്കുറിച്ച് പരിപാടിയിൽ വിശദീകരിച്ചു. മസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ അധ്യക്ഷത വഹിച്ചു. ഡയറക്ടർ പ്രിയങ്ക ജി, തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ പ്ലാനിംഗ് ഓഫീസിലെയും, കളക്ടറേറ്റുകളിലെയും MPLADS കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു. സോഫ്റ്റ്‌വെയർ വികസിപ്പിച്ച ടാറ്റ കൺസൾട്ടൻസി സർവീസ് (TCS), ബാങ്കിങ് പാർട്ണർ ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ക്ലാസെടുത്തു.
പി.എൻ.എക്‌സ്. 2579/2023
- Log in to post comments