Skip to main content

കുമ്പളങ്ങി സൗത്തില്‍ പുതിയ ഓപ്പണ്‍ജിം ഒരുങ്ങുന്നു 

 

കുമ്പളങ്ങി ഗ്രാമപഞ്ചായത്തില്‍ പുതിയ ഓപ്പണ്‍ജിം ഒരുങ്ങുന്നു. കുമ്പളങ്ങി സൗത്ത് എട്ടാം വാര്‍ഡിലെ ബസ് സ്റ്റാന്റില്‍ വ്യായാമം ചെയ്യാനെത്തുന്നവര്‍ക്ക് ഉപയോഗപ്രദമായ രീതിയിലാണ് പുതിയ ഓപ്പണ്‍ജിമ്മിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. 

പഞ്ചായത്ത് ഫണ്ടില്‍ നിന്നും 1.80 ലക്ഷം രൂപ മുതല്‍മുടക്കി നിര്‍മ്മിക്കുന്ന ജിമ്മില്‍ നാല് ഉപകരണങ്ങളാണ് ആദ്യ ഘട്ടത്തില്‍ സജ്ജീകരിക്കുന്നത്. കുമ്പളങ്ങിയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് വ്യായാമം ചെയ്യാനാകുന്ന സംവിധാനമാണ് കായികപ്രേമികള്‍ക്കായി പഞ്ചായത്ത് ഒരുക്കുന്നത്. പണച്ചെലവില്ലാതെ, പ്രായഭേതമന്യേ എല്ലാവര്‍ക്കും ഓപ്പണ്‍ജിം ഉപയോഗിക്കാം. പദ്ധതിയുടെ തുടര്‍ച്ചയായി ചില്‍ഡ്രന്‍സ് പാര്‍ക്ക് നിര്‍മ്മിക്കാനും പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്. 

കുമ്പളങ്ങിയിലെ കെ കരുണാകരന്‍ പാര്‍ക്കില്‍ നേരത്തെ സ്ഥാപിച്ച ഓപ്പണ്‍ജിമ്മിന് ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യത ലഭിച്ചതിനെ തുടര്‍ന്നാണ് ഒരു ജിം കൂടി പഞ്ചായത്ത് സ്ഥാപിക്കുന്നത്. പാര്‍ക്കില്‍ നടക്കാന്‍ വരുന്നവരിൽ ഭൂരിഭാഗവും ഓപ്പണ്‍ ജിം ഉപയോഗിക്കുന്നുണ്ട്. പുതിയ ഓപ്പണ്‍ ജിം രണ്ട് ദിവസത്തിനുള്ളില്‍ നാടിന് സമര്‍പ്പിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

date