Skip to main content

ജില്ലയുടെ തീരദേശ പരിപാലന പ്ലാൻ: പബ്ലിക് ഹിയറിങ് ജൂൺ 12ന് കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ 

 

2019 -ലെ  തീരദേശ പരിപാലന പ്ലാനിന്റെ  കരടിന്മേലുള്ള നിർദ്ദേശങ്ങളും പരാതികളും സ്വീകരിക്കുന്നതിനായി   ഈ  മാസം 12 ന്  കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ  രാവിലെ പത്തു മണി മുതൽ നടത്താനിരുന്ന  പബ്ലിക് ഹിയറിങ്, കൊച്ചി കടവന്ത്രയിലുള്ള റീജണൽ  സ്പോർട്സ്  സെൻററിലേക്ക്  മാറ്റിയതായി  ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് അറിയിച്ചു. പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായി പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് വേദി മാറ്റിയത്. 

 കൊച്ചി കോർപറേഷൻ, 6 നഗരസഭകൾ, 25 പഞ്ചായത്തുകൾ എന്നിവയാണ് തീരദേശ പ്ലാനിൽ ഉൾപ്പെടുന്നത്. തീരദേശ പരിപാലന  അതോറിറ്റിയുടെ വിദഗ്ദ്ധർ പങ്കെടുക്കുന്ന ഹിയറിങ്ങിൽ, പ്ലാനിന്മേൽ പൊതുജനങ്ങൾക്കുള്ള അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, പരാതികളും നേരിട്ടും രേഖാമൂലവും സമർപ്പിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

date