Skip to main content

നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും  - പ്രശ്‌നോത്തരി മത്സരം

 

                ഹരിത കേരളം മിഷനും, ശുചിത്വ മിഷനും സംയുക്തമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിലെ ഹൈസ്‌ക്കുള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി പ്രശ്‌നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബര്‍-9 ന് രാവിലെ 10 ന് പുത്തൂര്‍വയല്‍ സ്വാമിനാഥന്‍ ഫൗണ്ടേഷനിലാണ് 'നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും' എന്ന പേരില്‍ മത്സരം സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും നല്‍കും. കൂടാതെ ഒന്നാം സ്ഥാനം നേടുന്ന സ്‌കൂളിന് ശുചിത്വ-മാലിന്യ സംസ്‌കരണ സംവിധാനത്തിനുളള സഹായവും നിബന്ധനകള്‍ക്ക് വിധേയമായി നല്‍കും. പരിസ്ഥിതി ഉള്‍പ്പെടെയുളള ആനുകാലിക വിഷയത്തിലാണ് മത്സരം സംഘടിപ്പിക്കുക. സ്‌ക്രീനിംഗ് ടെസ്റ്റ്, സെമി ഫൈനല്‍, ഗ്രാന്റ്ഫിനാലെ എന്നിങ്ങനെയാണ് മത്സരം. ഒരു സ്‌കൂളില്‍ നിന്ന് ഓരോ വിഭാഗത്തിലും രണ്ടു പേരടങ്ങുന്ന ടീമിനെയാണ് പങ്കെടുപ്പിക്കേണ്ടത്. ടീമുകള്‍ ഡിസംബര്‍ 6നകം അതത് സ്‌കൂളുകള്‍ മുഖേന tscwayanad@yahoo.co.in എന്ന വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 04936 203223.

date