Skip to main content

പത്താം ക്ലാസ് തുല്യതാ പഠനം; രജിസ്ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി പത്താം ക്ലാസ് തുല്യതാ പഠനത്തിനുള്ള രജിസ്ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. നിലവില്‍ ഗ്രാമപഞ്ചായത്തിലെ 20 തൊഴിലുറപ്പ് തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തു. പൂതക്കുളം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ക്യാമ്പില്‍ പ്രസിഡന്റ് അമ്മിണിയമ്മ അധ്യക്ഷയായി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലൈലാ ജോയ്, വാര്‍ഡ് അംഗങ്ങളായ പ്രകാശ്, അന്‍സാരി, ജോയിന്റ് ബി ഡി ഒ, എം ജി എന്‍ ആര്‍ ഇ ജി എസ് ഉദ്യോഗസ്ഥര്‍, സാക്ഷരതാ നോഡല്‍ പ്രേരക് തുടങ്ങിയവര്‍ പങ്കെടുത്തു.

date