Post Category
മെഡിക്കല്‍ ക്യാമ്പ് സജീവമാക്കി കെ എം എം എല്‍
കെ എം എം എല്ലിന്റെ ആഭിമുഖ്യത്തില്‍ ചിറ്റൂര്‍ ഗ്രാമോദ്ധാരണ ലൈബ്രറിയില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് 420 പേര്‍ പ്രയോജനപ്പെടുത്തി. ചികിത്സക്കൊപ്പം ആവശ്യമായ മരുന്നുകളും സൗജന്യമായി ലഭ്യമാക്കി. കമ്പനിയിലെ ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ബിപിന്‍ ബി. പിള്ള നേതൃത്വം നല്‍കി. പുതിയകാവ് ടി.ബി സെന്ററിലെ പള്‍മണോളജിസ്റ്റ് ഡോ. സി എന്‍ നഹാസാണ് പരിശോധന നടത്തിയത്. മാസംതോറും കമ്പനി നടത്തുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ആയിരത്തിലധികം പേര്‍ക്കാണ് സഹായകമാകുന്നത്.
date
- Log in to post comments