കുട്ടികളുടെ ക്രിയാത്മക-വൈജ്ഞാനിക വളര്‍ച്ചയില്‍ അങ്കണവാടികളുടെ പങ്ക് സുപ്രധാനം: മന്ത്രി കെ എന്‍ ബാലഗോപാല്‍
കുട്ടികളുടെ ക്രിയാത്മക-വൈജ്ഞാനിക വളര്‍ച്ചയില്‍ അങ്കണവാടികള്‍ സുപ്രധാനമായ പങ്കാണ് വഹിക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വെളിയം ഗ്രാമപഞ്ചായത്തിലെ മാരൂര്‍ 120-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി കെട്ടിടോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്മാര്‍ട്ട് അങ്കണവാടികളിലൂടെ കുട്ടികള്‍ക്ക് ആധുനിക സൗകര്യങ്ങളോടെ പഠനസൗകര്യം ഒരുക്കാന്‍ സാധിക്കുന്നു. പൊതുആരോഗ്യവുമായി ബന്ധപ്പെട്ട് അങ്കണവാടികള്‍ മുഖേന നിരവധി പദ്ധതികളാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വനിതാ ശിശു വികസന വകുപ്പ് 21 ലക്ഷം രൂപ ചെലവില്‍ പഠനമുറി, വിശ്രമമുറി, ഭക്ഷണമുറി, അടുക്കള, ഇന്‍ഡോര്‍ കളിസ്ഥലം, ശുചിമുറികള്‍ ഉള്‍പ്പെടെയാണ് കെട്ടിടം നിര്‍മിച്ചത്.
വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ പ്രശാന്ത് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവന്‍പിള്ള, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ രഘുനാഥ്, സ്ഥിരംസമിതി അധ്യക്ഷരായ എം ബി പ്രകാശ്, കെ സോമശേഖരന്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ഐ ലതീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി ജയകുമാരി, കെ രമണി, കെ സുന്ദരന്‍, സി എസ് സുരേഷ് കുമാര്‍, കൊട്ടാരക്കര ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസര്‍ എസ് ഷീല, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ വിനീത ബേബി ജേക്കബ്, എല്‍സമ്മ, മെഡിക്കല്‍ ഓഫീസര്‍ മുരളി കൃഷ്ണ, അങ്കണവാടി വര്‍ക്കര്‍ എസ് രാജമ്മ, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments