Skip to main content

ആദരവും ഹരിത കാവ്യ സംഗീത സദസും 27ന്

ദേശീയ വായന മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ഒ എന്‍ വി മലയാളം പഠനകേന്ദ്രവും ലൈബ്രറിയും സംഘടിപ്പിക്കുന്ന ആദരവും ഹരിത കാവ്യ സംഗീത സദസും ജൂണ്‍ 27ന് വൈകിട്ട് മൂന്നിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സോപാനം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യും. ഒ എന്‍ വി മലയാളം പഠനകേന്ദ്രം പ്രസിഡന്റ് എക്‌സ് ഏണസ്റ്റ് അധ്യക്ഷനാകും.

ചടങ്ങില്‍ മഹാകവി ഉള്ളൂര്‍ അവാര്‍ഡ് ജേതാവ് ജോയ് വാഴയിലിനെ (ചീഫ് സെക്രട്ടറി വി പി ജോയി) മേയര്‍ പ്രസന്ന ഏണസ്റ്റ് ഉപഹാരം സമര്‍പ്പിക്കും. എം നൗഷാദ് എം എല്‍ എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ ബി മുരളി കൃഷ്ണന്‍, എല്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി ആര്‍ സാബു, മാസ് കൊല്ലം സെക്രട്ടറി റഷീദ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് സംഗീത സംവിധായകന്‍ മണക്കാല ഗോപാലകൃഷ്ണന്റെ ഹരിത കാവ്യങ്ങളുടെ സംഗീതാവിഷ്‌കാരവും അരങ്ങേറും.

date