‘ഉന്നതി' പ്രീ-റിക്രൂട്ട്‌മെന്റ് പരിശീലനം ജൂലൈ ഒന്നിന്
പട്ടികജാതി വിഭാഗക്കാര്‍ക്കായി 'ഉന്നതി' പ്രീ-റിക്രൂട്ട്‌മെന്റ് പരിശീലന പദ്ധതിപ്രകാരം സൈനിക, അര്‍ധസൈനിക, പോലീസ്, എക്‌സൈസ് തുടങ്ങിയ സേനാ വിഭാഗങ്ങളിലേക്ക് തൊഴില്‍ നേടുന്നതിന് ദ്വിമാസ റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കും. ആരോഗ്യവാ•ാരായ യുവതീ -യുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 2023 ജൂലൈ ഒന്നിന് 18- 26 വയസ്. അടിസ്ഥാന യോഗ്യത- എസ് എസ് എല്‍ സി. പ്ലസ് ടുവോ ഉയര്‍ന്ന യോഗ്യതകളോ ഉള്ളവര്‍ക്ക് മുന്‍ഗണന. പുരഷ•ാര്‍ക്ക് 167, വനിതകള്‍ക്ക് 157 സെന്റിമീറ്റര്‍ കുറഞ്ഞത് ഉയരം ഉണ്ടാകണം. കോഴിക്കോട് പ്രീ- റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രത്തിലാണ് പരിശീലനം. ഭക്ഷണം, താമസം എന്നിവ സൗജന്യം. യോഗ്യത, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ എന്നിവയുടെ പകര്‍പ്പുകളും മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ജൂലൈ ഒന്നിന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രാഥമിക യോഗ്യത നിര്‍ണയത്തിന് എത്തണം. ഫോണ്‍: 9447469280, 9447546617.
- Log in to post comments