ജനകീയ സദസും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു
ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ജനകീയ സദസും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം, ചവറ ബി ജെ എം കോളജ് എന്‍ എസ് എസ് യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി കോളജ് ആഡിറ്റോറിയത്തില്‍ സുജിത്ത് വിജയന്‍പിള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ കര്‍മ ശക്തിയെ നശിപ്പിക്കുന്നതാണ് ലഹരി ഉപയോഗം. മയക്കുമരുന്ന് ഉപയോഗത്തിന്റെ വിപത്ത് തിരിച്ചറിഞ്ഞ് അതിന്റെ ശൃംഖല അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആവശ്യമാണന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പള്‍ പി അനിത അധ്യക്ഷയായി.
ലഹരി മനുഷ്യനില്‍ നല്ല തീരുമാനങ്ങള്‍ എടുക്കുവാനുള്ള കഴിവ് നഷ്ടപ്പെടുത്തുന്നു. എളുപ്പവഴിയില്‍ കൂടി ജീവിത അഭിലാഷങ്ങള്‍ സഫലീകരിക്കാനുള്ള ശ്രമങ്ങള്‍, അനുകരണം, കൂട്ടാളികളുടെ സമ്മര്‍ദം എന്നിവ യുവാക്കളെ ലഹരിയിലേക്ക് നയിക്കുന്നു. ജില്ലാ ആശുപത്രി സൈക്യാട്രിസ്റ്റ് ഉത്സാഹ് ബോധവത്ക്കരണ ക്ലാസ് നയിച്ചു. കരുനാഗപ്പള്ളി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടര്‍ന്ന് കൊല്ലം എസ് എന്‍ കോളജ് എന്‍ എസ് എസ് വോളണ്ടിയേഴ്സിന്റെ തരുവുനാടകം, അവളിടം ക്ലബ്ബിന്റെ ഉണര്‍വ് കലാജാഥ, എന്നിവയും നടന്നു.
യുവജനക്ഷേമ ബോര്‍ഡ് അംഗം സന്തോഷ് കാല മുഖ്യാതിഥിയായി. യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ എസ് ഷബീര്‍, ജില്ലാ പഞ്ചായത്ത് അംഗം സി പി സുധീഷ് കുമാര്‍, ചവറ ബ്ലോക്ക് പഞ്ചായത്ത് അംഗം രതീഷ്, പി ടി എ സെക്രട്ടറി പി ലൈജു, എന്‍ എസ് എസ് ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ ജി ഗോപകുമാര്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ആര് മിനിത, അവളിടം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മീര എസ് മോഹന്‍, ടീം കേരള ക്യാപ്റ്റന്‍ സാജന് എസ് കുമാര്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി എസ് ബിന്ദു, ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments