Skip to main content

ഉളിയക്കോവില്‍ കെ എം എസ് സി എല്‍ : പരാതികള്‍ അടിസ്ഥാനരഹിതം

ഉളിയക്കോവില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലെ തീപിടുത്തത്തെ തുടര്‍ന്ന് പരിസരപ്രദേശത്തെ ആരോഗ്യപ്രശ്നങ്ങള്‍ സംബന്ധിച്ച പരാതികള്‍ അടിസ്ഥാന രഹിതമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ എസ് ഷിനു അറിയിച്ചു. തീപിടുത്തത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ തീപിടുത്ത സാധ്യതയുള്ള മരുന്നുകള്‍, കഫ് സിറപ്പ് കാര്‍ബണേറ്റ് മിക്ചര്‍, എക്പെക്റ്റൊറന്റുകള്‍ തുടങ്ങിയവ ടെറസ് ബില്‍ഡിങ്ങിലേക്ക് മാറ്റിയിട്ടുണ്ട്. കത്തിക്കരിഞ്ഞ പരിസരമാലിന്യങ്ങള്‍ തരംതിരിച്ച് സമയബന്ധിതമായി നീക്കം ചെയ്തിരുന്നു.

ഗോഡൗണിലെ ജൈവ-അജൈവമാലിന്യങ്ങള്‍ തരംതിരിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സംസ്ഥാന മാലിന്യ സംസ്‌കരണ സംവിധാനമായ ഇമേജിന് കൈമാറാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം പരിസരത്തെ ജല സാമ്പിളുകള്‍ പരിശോധിച്ചു. ജനപ്രതിനിധികളുടെ സഹായത്തോടെ കിണറുകള്‍ ഇറച്ച് ജലത്തിന്റെ ശുദ്ധി പരിശോധിച്ച് മലിനജല സാന്നിധ്യമുള്ള വീടുകളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിച്ചിട്ടുണ്ട്. വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. 15 വര്‍ഷമായി ഉളിയക്കോവിലില്‍ പ്രവര്‍ത്തിച്ചുവന്ന സംഭരണശാലയുടെ പ്രവര്‍ത്തനം തേവള്ളിയില്‍ പുനരാരംഭിച്ച് ജില്ലയില്‍ ഉടനീളം മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

date