Skip to main content

ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണം: മന്ത്രി കെ എൻ ബാലഗോപാൽ

ലഹരിയെന്ന വിപത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.

ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹിക നീതി വകുപ്പിന്റെയും കൊട്ടാരക്കര ആശ്രയ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി മുക്ത പരിപാടിയായ നശാമുക്ത് ഭാരത്‌ അഭിയാൻ ജില്ലാതല പരിപാടിയുടെ സമാപന യോഗം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

 

സർക്കാർ തലത്തിൽ ലഹരി വിരുദ്ധ പരിപാടികൾ വിജയകരമായി നടപ്പാക്കി വരികയാണ്. ഭരണകൂടത്തിനൊപ്പം വിദ്യാർഥികളുടെയും യുവജനങ്ങളുടെയും സഹകരണത്തോടെ മാത്രമേ ലഹരി വിമുക്ത സമൂഹം യാഥാർഥ്യമാകൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം പി നിർവഹിച്ചു. ജില്ലാ കലക്‌ടർ അഫ്‌സാന പർവീൺ അധ്യക്ഷയായി. വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി എം എൽ സുനിൽ വിശിഷ്ടാതിഥിയായി. തുടർന്ന് ലഹരിവിപത്തിനെതിരെയുള്ള പരിഹാര മാർഗങ്ങൾ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പുനലൂർ താലൂക്ക് ആശുപത്രി മാനസികാരോഗ്യ വിദഗ്ധൻ ഡോ. ജസാർ എ ജബ്ബാർ ക്ലാസ് നയിച്ചു. 

 

സമാപന യോഗത്തിൽ ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ് അധ്യക്ഷനായി.

കൊട്ടാരക്കര മുൻസിപ്പൽ ചെയർമാൻ എസ് ആർ രമേശ്, കുമ്മിൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ മധു, ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി അമൃത, കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി എസ് പ്രശോഭ, പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി റോയ്, ജില്ലാ പഞ്ചായത്ത് അംഗം ആർ രശ്മി, ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ, വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date