Skip to main content

ജില്ലാ വൈദ്യുതി സുരക്ഷാവാരാചരണത്തിന് തുടക്കമായി

ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പൊതുജന ങ്ങള്‍ക്കിടയില്‍ വൈദ്യുതിസുരക്ഷാ അവബോധം സൃഷ്ടിക്കുന്നത്തിനുള്ള വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ആശ്രാമം ഐ എം എ ഹാളില്‍ കൊല്ലം കെ എസ് ഇ ബി ലിമിറ്റഡ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എ നൗഷാദ് നിര്‍വഹിച്ചു.

ജാഗ്രതായോടും സുരക്ഷയോടും കൈകാര്യം ചെയ്യേണ്ടതാണ് വൈദ്യുതി. ലോഹതോട്ടി, ഇരുമ്പ് ഏണി ഉപയോഗിക്കുന്നതു വഴിയുള്ള അപകടങ്ങള്‍ കൂടുതലാണ്. വൈദ്യുതിമേഖലയില്‍ ജോലി ചെയ്യുന്ന വയര്‍മാന്‍, സൂപ്പര്‍വൈസര്‍, കോണ്‍ട്രാക്ടര്‍, എന്നിവര്‍ക്ക് വൈദ്യുത സുരക്ഷാ ഉപകരണങ്ങളെപ്പറ്റിയും നൂതന സുരക്ഷാ സ്റ്റാന്‍ഡേര്‍ഡുകളെപ്പറ്റിയും അവബോധം നല്‍കിയത്തിലുടെ അപകടങ്ങള്‍ ഒഴിവാക്കുവാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജൂലൈ രണ്ട് വരെ ദേശീയ വൈദ്യുതി സുരക്ഷാവാരമായി ആചരിക്കും. 'ഇലക്ട്രിക്കല്‍ സേഫ്റ്റി-ഡോന്റ് കോംപ്രോമിസ്, ബീ വൈസ്' എന്നതാണ് ഈ വര്‍ഷത്തെ സുരക്ഷാ മുദ്രാവാക്യം.

ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ എസ് ദീപ്തി അധ്യക്ഷയായി. ജില്ലാ ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ എ മനു, എ ഗ്രേഡ് ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ എം ഷംസുദ്ദീന്‍, കെ ഇ ഡബ്ല്യൂ എസ് എ ജില്ലാ പ്രസിഡന്റ് എല്‍ ഓര്‍ലാന്‍ന്റോ, കെ ഇ ഡബ്ല്യൂ എസ് എ സ്റ്റേറ്റ് എക്സിക്യൂട്ടീവ് ആര്‍ ശ്രീകുമാര്‍, ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ കെ റോഷ്നി, സീനിയര്‍ സൂപ്രണ്ട് എന്‍ അനില്‍കുമാര്‍, ഉദ്യോഗസ്ഥര്‍, വയര്‍മാന്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date