Skip to main content

പ്രവര്‍ത്തി പരിചയം നേടുന്നതിന് അവസരം

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അഭ്യസ്തവിദ്യരായ യുവതി, യുവാക്കള്‍ക്ക്  വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ജോലി നേടുന്നതിന് പ്രവര്‍ത്തി പരിചയം സ്വന്തമാക്കുന്നതിന് അവസരം. ജില്ലാ പഞ്ചായത്തിലേയും നഗരസഭ സ്ഥാപനങ്ങളിലേയും എഞ്ചിനീയറിംഗ് വിഭാഗം, ആശുപത്രികള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ പരിചയം നല്‍കുന്നതിന് 2023-24 വര്‍ഷം ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതിന് അംഗീകാരം ലഭിച്ചിട്ടുണ്ട്.  ഗുണഭോക്താക്കളെ ഗാമസഭാ ലിസ്റ്റില്‍ നിന്ന് തെരഞ്ഞെടുക്കും.
ബിഎസ്സി നഴ്സിംഗ്, ജനറല്‍ നഴ്സിംഗ്, എംഎല്‍ടി, ഫാര്‍മസി, റേഡിയോഗ്രാഫര്‍, എഞ്ചിനീയറിംഗ്, പോളിടെക്നിക്, ഐടിഐ, അംഗീകൃത തെറാപ്പിസ്റ്റുകള്‍, സ്പെഷ്യല്‍ എഡ്യൂക്കേറ്റേഴ്സ് തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുളള 40 വയസില്‍ താഴെയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി, യുവാക്കള്‍ ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിന് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍- 0468 2322712.  

date