Skip to main content

മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്തു

സാനിട്ടറി നാപ്കിനുകള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും മെന്‍സ്ട്രല്‍ കപ്പിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ 2500 സ്ത്രീകള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ 2,50,000 രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.

വിതരണോദ്ഘാടനം സുജിത് വിജയന്‍പിള്ള എം എല്‍ എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം ഷെമി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് മാമൂലയില്‍ സേതുകുട്ടന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് ചാക്കോ, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൊച്ചറ്റയില്‍ റഷീന, പഞ്ചായത്ത് അംഗങ്ങളായ സുകന്യ, ശ്രീകല, ഉഷ, അമ്പിളി അന്‍സര്‍, പ•ന ബാലകൃഷ്ണന്‍, രാജീവ്, കുഞ്ഞു മണി, സൂറത്ത് സക്കീര്‍, മല്ലേല്‍ സമദ്, മെഡിക്കല്‍ ഓഫീസര്‍ ശശി, എച്ച്‌ഐ ഷിബു, അസിസ്റ്റന്റ് സെക്രട്ടറി സേതുലക്ഷ്മി, ജെ എച്ച് ലസിത, ജെ എച്ച് ഐമാര്‍, ജെ പി എച്ച്മാര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

date