Skip to main content

കൊല്ലം താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

കൊല്ലം റെയില്‍വേ സ്റ്റേഷന്‍, ചിന്നക്കട എന്നിവിടങ്ങളിലെ പ്രീപെയ്ഡ് ഓട്ടോ സ്റ്റാന്‍ഡുകള്‍ അടിയന്തരമായി പുനരാരംഭിക്കണമെന്ന് കൊല്ലം താലൂക്ക് വികസന സമിതി യോഗം. ജില്ലാ ആശുപത്രിയിലെ വര്‍ക്കിങ് അറേഞ്ച്‌മെന്റ് അവസാനിപ്പിച്ച് സൂപ്പര്‍ സ്പെഷ്യാലിറ്റികളില്‍ തസ്തിക രൂപീകരിച്ച് സ്ഥിരനിയമനം നടത്തുക, മാലിന്യ സംസ്‌കരണത്തിന് നൂതനമാര്‍ഗങ്ങളില്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുക, ഗ്രാമപ്രദേശങ്ങളിലേക്കുള്ള ബസ് സര്‍വീസുകള്‍ എല്ലാ ദിവസവും ട്രിപ്പ് പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുക, സാമ്പ്രാണിക്കോടി ബോട്ട് സര്‍വീസുകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുക, അപകടവസ്ഥയിലായ ബോട്ടുജെട്ടികള്‍ പുതുക്കിപ്പണിയുക, മഴക്കാലരോഗ വ്യാപനത്തിനെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തടത്തിവിള രാധാകൃഷ്ണന്‍ അധ്യക്ഷനായി. രാഷ്ട്രീയപാര്‍ട്ടി/ജനപ്രതിനിധികളായ എന്‍ എസ് വിജയന്‍, ഈച്ചംവീട്ടില്‍ നയാസ് മുഹമ്മദ്, എം സിറാജുദീന്‍, എബ്രഹാം സാമുവേല്‍, എ ഇക്ബാല്‍കുട്ടി, കരിക്കട് ജമീര്‍ലാല്‍, ജി ഗോപകുമാര്‍, പോള്‍ ഫെര്‍ണാണ്ടസ്, മിനി സൂര്യകുമാര്‍, സരസ്വതി രാമചന്ദ്രന്‍, താലൂക്ക്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

date