Skip to main content

നെടുവത്തൂരില്‍ സ്‌കൂളുകളില്‍ പ്രഭാതഭക്ഷണ പദ്ധതിക്ക് തുടക്കമായി

നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രഭാതഭക്ഷണം നല്‍കുന്ന പദ്ധതി ആരംഭിച്ചു. 2023-2024 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല് ലക്ഷം രൂപ വകയിരുത്തിയാണ് പഞ്ചായത്തിലെ അഞ്ച് സര്‍ക്കാര്‍ എല്‍ പി സ്‌കൂളുകളിലെ 250 കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്നത്.

പദ്ധതിയുടെ പഞ്ചായത്ത്തല വിതരണോദ്ഘാടനം പുല്ലാമല സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി വി കെ നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് കെ ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷന്‍ സന്തോഷ് കുമാര്‍, ആര്‍ രാജശേഖരന്‍പിള്ള, ഉപജില്ലാ നൂണ്‍ മീല്‍ ഓഫീസര്‍ വി ഐ ബൈജു, പ്രഥമ അധ്യാപികയായ രമാദേവി, സീനിയര്‍ അധ്യാപകനായ പി ബിജുമോന്‍, ഡി ശ്രീകല, പ്രിന്‍സി പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

date