Skip to main content

കൗമാരം കരുത്താകൂ' ബോധവത്ക്കരണ പരിപാടി ഇന്ന് (ജൂലൈ നാല്)

കേരള വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള പ്രത്യേക ബോധവത്ക്കരണ പരിപാടി 'കൗമാരം കരുത്താകൂ' നടത്തും. ഇന്ന് (ജൂലൈ നാല്) രാവിലെ 9.30ന് ശൂരനാട് സൗത്ത് ശാന്തിനികേതനം മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. സ്ത്രീ -പുരുഷ തുല്യത, ലഹരിക്കെതിരെയുള്ള ജാഗ്രത, പ്രണയപക എന്ന മാനസികാവസ്ഥയെ നേരിടല്‍ തുടങ്ങിയ ലക്ഷ്യങ്ങളില്‍ ഊന്നിയാണ് പരിപാടി നടപ്പാക്കുന്നത്. വനിതാ കമ്മീഷന്‍ അംഗം അഡ്വ ഇന്ദിരാ രവീന്ദ്രന്‍ അധ്യക്ഷയാകും.

date