Skip to main content

ഫാഷൻ ഡിസൈനിംഗ് ആന്റ് ഗാർമെന്റ് ടെക്‌നോളജി 

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള SBTE കേരളയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതുമായ സംസ്ഥാനത്തെ ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സ്ഥാപനങ്ങളിലും  സ്വകാര്യ എഫ് ഡി ജി ടി സ്ഥാപനങ്ങളിലും നടത്തുന്ന രണ്ടു വർഷത്തെ   ഫാഷൻ ഡിസൈനിംഗ് ആന്റ് ഗാർമെന്റ് ടെക്‌നോളജി പ്രോഗ്രാമിലേക്ക്  2023-24 അദ്ധ്യയന വർഷത്തേയ്ക്കുള്ള സംസ്ഥാനടിസ്ഥാനത്തിലുള്ള പ്രവേശന നടപടികൾ ജൂലൈ 5 മുതൽ ആരംഭിക്കും. 

        എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിനർഹത നേടിയിട്ടുള്ളവർക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. എസ്.എസ്.എൽ.സി/ തത്തുല്യ പരീക്ഷയുടെ വിഷയങ്ങൾക്ക് ലഭിച്ച ഗ്രേഡ് പോയിന്റ് ആസ്പദമാക്കിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.

        ഭിന്നശേഷിയുള്ളവർക്ക് (സഞ്ചാരം,കാഴ്ചകേൾവി വൈകല്യം ഉള്ളവർ) 5% സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. പ്രത്യേക സംവരണമായി ഓരോ സ്ഥാപനത്തിലും ഒരു സീറ്റുവീതം യുദ്ധത്തിൽ മരണമടഞ്ഞ സൈനികരുടെ വിധവകൾക്കായി സംവരണം ചെയ്തിരിക്കുന്നു. SC/ST, OEC, SEBC വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കുന്നതാണ്. കൂടാതെ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10% സംവരണം അനുവദിച്ചിട്ടുണ്ട്.

പൊതു വിഭാഗങ്ങൾക്ക് 100 രൂപയുംപട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 50 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി www.polyadmission.org/gifd  എന്ന വെബ്സൈറ്റ് മുഖേന  One-Time Registration പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കേണ്ടതും അതിനു ശേഷം വിവിധ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സ്ഥാപനങ്ങളിലേക്കും  ഓപ്ഷൻ സമർപ്പിക്കുവാൻ കഴിയുന്നതുമാണ്. വിവിധ സ്വകാര്യ എഫ് ഡി ജി ടി സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കുവാൻ ആഗ്രഹിക്കുന്നവർ ഓരോ സ്ഥാപനങ്ങൾ തെരഞ്ഞെടുത്ത് വെവ്വേറെ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.       

        വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസും പ്രോഗ്രാം നടത്തപ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങളും അനുബന്ധങ്ങളും 05.07.2023 മുതൽ www.polyadmission.org/gifd എന്ന അഡ്മിഷൻ പോര്‌ട്ടെലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

        One-Time Registration / ഓണ്‌ലൈwൻ അപേക്ഷ സമർപ്പണം / ജി ഐ എഫ് ഡി പ്രവേശനം തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങള്ക്ക്  എല്ലാ സ്ഥാപനങ്ങളിലെയും  ഹെല്പ്പ്ഡ സ്‌കുകളിൽ ലഭ്യമാക്കിയിട്ടുള്ള ജീവനക്കാരുടെ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. നമ്പറുകൾ അഡ്മിഷൻ പോര്ട്ട്‌ലിലെ 'CONTACT US' എന്ന ലിങ്കിൽ ലഭിക്കുന്നതാണ്.

പി.എൻ.എക്‌സ്3039/2023

date