അംശാദായ അദാലത്ത് സംസ്ഥാനതല ഉദ്ഘാടനം ജൂലൈ ഏഴിന്
കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എല്ലാ ജില്ലകളിലും നടത്തുന്ന അംശാദായ അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ ഏഴിന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ പൊതുവിദ്യാഭ്യാസ- തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും.
അംഗത്വമെടുത്ത ശേഷം അംശദായം അടയ്ക്കാത്തവരെ കണ്ടെത്തി കൃത്യമായി അടപ്പിക്കാനും നിലവില്‍ അംഗത്വത്തിന് അര്‍ഹതയില്ലാത്തവരെ ഒഴിവാക്കി അവരുടെ കുടിശ്ശിക കുറവ് വരുത്തുന്നതിനുമാണ് ജില്ലകള്‍തോറും അദാലത്ത് നടത്തുന്നത്. പരിപാടിയില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള ആനുകൂല്യ വിതരണവും നടക്കും.
എം മുകേഷ് എം എല്‍ എ അധ്യക്ഷനാവും. ബോര്‍ഡ് ചെയര്‍മാന്‍ കെ രാജഗോപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഷമീം അഹമ്മദ്, ബോര്‍ഡ് അംഗങ്ങള്‍, വിവിധ തൊഴിലാളി- തൊഴിലുടമ പ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments