ക്യാംപുകളില്‍ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്തണം
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപുകളില്‍ ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, പാചക വാതകം, കുടിവെള്ളം, മരുന്നുകള്‍ എന്നിവ യഥാസമയം ആവശ്യത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച നോഡല്‍ ഓഫീസറായ പാട്ടീല്‍ അജിത് ഭഗവത് റാവു ഐ എ എസ് (സര്‍വ്വേ ഡയറക്ടര്‍) വിവിധ വകുപ്പുകള്‍ നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം.
ജില്ലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് ഭുമിക്ക് വിള്ളലുണ്ടായ സ്ഥലങ്ങളില്‍ വിദഗ്ധ സംഘത്തെ കൊണ്ട് പരിശോധന നടത്തും. ഊര്‍ങ്ങാട്ടിരി വില്ലേജിലെ വെസ്റ്റ് ചാത്തല്ലൂരിലെ മൂന്ന് സ്ഥലങ്ങളിലും അമരമ്പലം വില്ലേജിലെ രണ്ടു സ്ഥലങ്ങളിലുമാണ് പുതുതായി വിള്ളലുണ്ടായിട്ടുള്ളത്. ഇവിടങ്ങളില്‍ വിശദമായ പഠനം അനിവാര്യമാണെന്ന് ജിയോളജിസ്റ്റ് കെ. ഇബ്രാഹിം കുഞ്ഞ് യോഗത്തില്‍ അറിയിച്ചു. ഇനിയും ശക്തമായ മഴയുണ്ടെങ്കില്‍ ഇവിടങ്ങളില്‍ നിന്നും ആളുകളെ മാറ്റിത്താമസിപ്പിക്കേണ്ടി വരും.
272 അംഗനവാടികള്‍ മഴക്കെടുതിയില്‍ തകര്‍ന്നിട്ടുണ്ട്. ഈ അംഗന്‍വാടികള്‍ തൊട്ടടുത്ത സ്‌കൂളുകളില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിപ്പിക്കുന്നതിന്റെ സാദ്ധ്യത പരിശോധിക്കും. വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നവരെ പകരം സംവിധാനം ഉണ്ടാകുന്നതു വരെ ക്യാംപുകളില്‍ താമസിപ്പിക്കുന്നതിനുള്ള സംവിധാനം ഒരുക്കും.
അടിയന്തിര ആവശ്യങ്ങള്‍ക്കായി കൃഷി വകുപ്പിന് അഞ്ചുകോടി രൂപ അനുവദിച്ചു.
അവലോകന യോഗത്തില്‍ എഡിഎം വി രാമചന്ദ്രന്‍, അസിസ്റ്റന്റ് കലക്ടര്‍ വികല്‍പ് ഭരദ്വാജ്, മേജര്‍ ഖുശ്‌വ, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. ജെ ഒ അരുണ്‍, സി അബ്ദുല്‍ റഷീദ്, പി പ്രസന്നകുമാരി, തിരൂര്‍ ആര്‍.ഡി.ഒ മോബി, ജില്ലാതല ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍, ദുരന്തനിവാരണവിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments