Skip to main content

വായിച്ചു വളരുക ക്വിസ് മത്സരം ജൂലൈ 8

പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, പൊതു വിദ്യാഭ്യാസ വകുപ്പ്, പബ്ലിക് റിലേഷന്‍ വകുപ്പ് സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ക്വിസ് മത്സരം നാളെ (ജൂലൈ 8) രാവിലെ 9.30ന് കൊല്ലം ബോയ്സ് ഹൈസ്‌കൂളില്‍ നടത്തും. ഒരു സ്‌കൂളില്‍ നിന്നും രണ്ട് വിദ്യാര്‍ഥികളാണ് പങ്കെടുക്കേണ്ടത്. മത്സരത്തില്‍ ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന പുസ്തകങ്ങളും സമ്മാനമായി ലഭിക്കും. ഇവര്‍ക്ക് ജൂലൈ 18ന് തിരുവനന്തപുരത്തു നടത്തുന്ന സംസ്ഥാനതല മത്സരത്തിലും പങ്കെടുക്കാം. ജില്ലാതല മത്സരത്തിന് എത്തുന്നവര്‍ രാവിലെ 9.30ന് എത്തിചേരണമെന്ന് പി എന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി എന്‍ ജയചന്ദ്രന്‍ അറിയിച്ചു.

date