Skip to main content

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റാന്‍ അപേക്ഷിക്കാം

അര്‍ഹതയുള്ള കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന (ബി പി എല്‍) വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ ജൂലൈ 18 മുതല്‍ ഓഗസ്റ്റ് 10 വരെ ഓണ്‍ലൈനായി സ്വീകരിക്കും. മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍/ പഞ്ചായത്ത് സെക്രട്ടറിമാരില്‍ നിന്നുള്ള സാക്ഷ്യപത്രം, ചികിത്സാ രേഖകള്‍, മറ്റു അര്‍ഹത രേഖകള്‍ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. പൊതുജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രം, സിറ്റിസണ്‍ ലോഗിന്‍ മുഖേനയോ അപേക്ഷിക്കാം. ഓഗസ്റ്റ് 10ന് ശേഷം അപേക്ഷ നല്‍കാന്‍ സംവിധാനം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0474-2794818.

date